കോവിഡി​െൻറ ആദ്യ മൂന്ന്​ ദിവസം ശരിക്കും കടുപ്പമായിരുന്നു -ശാഹിദ്​ അഫ്രീദി

കറാച്ചി: കോവിഡി​​െൻറ ആദ്യത്തെ രണ്ട്​-മൂന്ന്​ ദിവസങ്ങൾ ശരിക്കും കടുപ്പമായിരുന്നുവെന്ന്​ രോഗബാധിതനായി ചികിത്സയിലിരിക്കുന്ന മുൻ പാകിസ്​താൻ​ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ ശാഹിദ്​ അഫ്രീദി. ഫേസ്​ബുക്ക്​ ലൈവിലാണ്​ അഫ്രീദി ത​​െൻറ ആരോഗ്യാവസ്ഥയും അനുഭവങ്ങളും പങ്കുവെച്ചത്​.   

താൻ കോവിഡ്​ ബാധിതനാണെന്ന്​ അഫ്രീദി തന്നെയായിരുന്നു​ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്​. പിന്നീട്​ അ​ഫ്രീദിയുടെ ആരോഗ്യ നിലയെ കുറിച്ച്​ ഒ​േട്ടറെ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിര​ുന്നു. ഇതേത​ുടർന്നാണ്​ ലൈവ്​ വിഡി​േയായിലൂടെ താൻ നേരി​ട്ടെത്തിയതെന്ന്​ അഫ്രീദി വ്യക്തമാക്കി. 

‘‘എ​​െൻറ ആരോഗ്യ കാര്യങ്ങളെ കുറിച്ച്​ ഒരുപാട്​ അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി ഞാൻ സമൂഹമാധ്യമങ്ങൾ വഴി കേൾക്കുകയുണ്ടായി. ആദ്യ രണ്ട്​, മൂന്ന്​ ദിവസം വളരെ കടുപ്പമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി എ​​െൻറ ആരോഗ്യനില പുരോഗതി പ്രാപിച്ചു വരികയാണ്​.’’ -അദ്ദേഹം പറഞ്ഞു. 

ഇക്കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല. ഈ അസുഖത്തിനെതിരെ സ്വയം പോരാടാതിരിക്കുന്നിടത്തോളം​ അതിനെ കീഴടക്കാൻ സാധിക്കില്ലെന്നും ഈ ദിവസങ്ങൾ ത​നിക്ക്​ കടുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘‘എ​​െൻറ കുട്ടികളുടെ കാര്യം നോക്കാനും അവരെ ചേർത്തു പിടിക്കാനും സാധിക്കാത്തതാണ്​ ഏറ്റവും വലിയ ബുദ്ധിമുട്ട്​. ഞാൻ കുട്ടികളെ മിസ്​ ചെയ്യുന്നു. പക്ഷെ ചുറ്റുമുള്ളവരുടെ സ​ുരക്ഷക്ക്​ മുൻകരുതലെടുക്കുകയും അകലം പാലിക്കലും പ്രധാനമാണ്​.’’ -അഫ്രീദി പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധ​പ്പെട്ട്​ യാത്ര ചെയ്യുന്നതിനാൽ കോവിഡ്​ പിടിപെ​ട്ടേക്കാമെന്ന്​ അറിയാമായിരുന്നു. അത്​ വളരെ വൈകിയതിൽ കൃതാർഥനാണ്​. അല്ലെങ്കിൽ കുറേ പേരെ സഹായിക്കാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോവിഡ്​ ബാധിക്കുന്ന രണ്ടാമത്തെ പാക്​ ക്രിക്കറ്റ്​ താരമാണ്​ അഫ്രീദി. നേരത്തേ മറ്റൊരു താരമായ തൗഫീഖ്​ ഉമറിനും കോവിഡ്​ പിടിപെട്ടിരുന്നു. അദ്ദേഹം പിന്നീട്​ രോഗമുക്തനായി.

Tags:    
News Summary - First 2-3 days were really tough: Shahid Afridi gives update on health -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.